മീൻ ഫ്രൈ ( House ബോട്ട് സ്റ്റൈൽ )

Image may contain: food



പുഴ മീൻ - 1 കിലോ
മുളക് പൊടി - 3 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ - 1 ടീസ്പൂൺ
വെളുത്തുള്ളി - 5 ഇതൾ - ചതച്ചത്
ഇഞ്ചി - ചെറിയ കഷ്ണം - ചതച്ചത്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ഉപ്പു - ആവശ്യത്തിന്
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനിൽ മുളക് പൊടി,കുരുമുളക് പൊടി, മഞ്ഞൾ വെളുത്തുള്ളി, ഇഞ്ചി, പാകത്തിന് ഉപ്പു ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.
10 മിനിറ്റ് ശേഷം ഒരു ഫ്രൈ പാനിൽ 2 ടീസ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു മീൻ ചിത്രത്തിൽ കാണുന്നത് പോലെ പരത്തി വയ്ക്കുക.
10 മിനിറ്റ് ഒരു സൈഡ് ഫ്രൈ ചെയ്തതിനു ശേഷം മറുസൈഡും 10 മിനിറ്റ് ഫ്രൈ ചെയ്യുക. കൂടെ കുറച്ചു കറിവേപ്പിലയും ചേർക്കുക.
സൂപർ ഫിഷ് ഫ്രൈ തെയ്യാർ !!!

No comments:

Post a Comment