അവിയൽ


Image may contain: food


ആവശ്യമുള്ള സാധനങ്ങൾ
--------------------------------------
പടവലങ്ങ അരിഞ്ഞത് - അര കപ്പ്‌ 
ബീൻസ് - 10 എണ്ണം നീളത്തിൽ അരിയണം
കാരറ്റ് - 1 എണ്ണം നീളത്തിൽ അരിഞ്ഞത്
മുരിങ്ങക്കായ - 3 എണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചകായ - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
ചേന - ചെറിയ കഷ്ണം
പയർ - 4 എണ്ണം
ചിരകിയ തേങ്ങ - 2 കപ്പ്‌
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
കറിവേപ്പില
ചെറിയ ഉള്ളി - 8 എണ്ണം ചെറുതാക്കി അരിഞ്ഞത്
തയിര് - 1/4 കപ്പ്‌
ജീരകം - അര ടീസ്പൂണ്‍
മഞ്ഞൾ പൊടി - 2 ടീസ്പൂണ്‍
ഉപ്പ്
;
;
തയ്യാറാക്കുന്ന വിധം
-----------------------------
ചിരകിയ തേങ്ങ , പച്ചമുളക് , ചെറിയ ഉള്ളി , ജീരകം , കുറച്ചു തയിരും ചേർത്ത് വെള്ളം ചേര്ക്കാതെ അരച്ചെടുക്കണം, കുറച്ചൊന്നു ചതച്ച രീതിയിൽ മതി
എല്ലാ പച്ചകറികളും നല്ല പോലെ കഴുകി തൊലി കളയാൻ ഉള്ളതിന്റെ ഒക്കെ തൊലി കളഞ്ഞു വൃത്തിയാക്കി 2 ഇഞ്ച്‌ നീളത്തിൽ 1/4 കനത്തിൽ അരിഞ്ഞെടുത്തു മഞ്ഞൾ പൊടി , ഉപ്പ് , കറിവേപ്പില , 1 ടീസ്പൂണ്‍ വെളിച്ചെണ്ണ കുറച്ചു വെള്ളവും ചേർത്ത് ചെറിയ തീയിൽ വെച്ച് വേവിക്കണം
ശേഷം അരപ്പ് ചേർത്ത് കുറച്ചു കറിവേപ്പിലയും 1 ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ചെറുതായിട്ട് മിക്സ്‌ ചെയ്യുക ശേഷം തയിര് ചേർത്ത് മിക്സ്‌ ചെയ്തു ഒന്നൂടെ ചെറുതായിട്ട് ഇളക്കി കൊടുത്തു തീ ഓഫ്‌ ചെയ്തു ചൂടോടെ വിളമ്പാം

No comments:

Post a Comment