വെള്ള കടല കറി ( പൂരിക്ക് പറ്റിയത്)



വെള്ള കടല - 2 കപ്പ് ( 6-8 മണിക്കൂർ വെള്ളത്തിൽ ഇട്ടത്)
വലിയ ഉള്ളി - 1 വലുത് ( ചെറുതായി അരിഞ്ഞത്)
തക്കാളി - 1 വലുത് ( ചെറുതായി അരിഞ്ഞത്)
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ - 1/2 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
മല്ലി പൊടി - 1 ടീസ്പൂൺ
ഇഞ്ചി - 1 ഇഞ്ച്, ( ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 5 അല്ലി ( ചെറുതായി അരിഞ്ഞത്)
പച്ച മുളക് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കറിവേപ്പില
ഉപ്പു
വെള്ളം - 4 കപ്പു
കുക്കറിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ഉള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി 3 മിനിറ്റ് വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ, ഗരം മസാല, തക്കാളി ചേർത്ത് നല്ലവണ്ണം 5-8 മിനിറ്റ് വയറ്റി പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് മല്ലിപൊടി വെള്ളം ഉപ്പു ചേർത്ത് 30 മിനിറ്റ് കുക്കറിൽ വേവിക്കുക.
ആവി പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്കു കറിവേപ്പില ചേർത്ത് ഇളക്കുക, വെള്ളം കുറവാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത തിളപ്പിക്കുക.
വെള്ള കടല കറി തെയ്യാർ!!!

No comments:

Post a Comment