
കൂട്ടുകറി
ചുവപ്പു കടല : 1 കപ്പു
മഞ്ഞൾ : 1/2 ടീസ്പൂൺ
ചേന : 1 കപ്പു, ചെറുതായി അരിഞ്ഞത്


തേങ്ങ : 1/2 & 1/4 മുറി, ചിരകിയത്,
മുളക് പൊടി : 1/2 ടീസ്പൂൺ
ജീരകം : 1/2 ടീസ്പൂൺ
കടുക് : 1/4 ടീസ്പൂൺ
കുരുമുളക് പൊടി : 1 ടീസ്പൂൺ
വെളിച്ചെണ്ണ : 2 ടീസ്പൂൺ
ഉപ്പു : പാകത്തിന്
ഉണ്ടാക്കേണ്ട വിധം:
1. 8 മണിക്കൂർ വെള്ളത്തിൽ ഇട്ട ചുവപ്പു കടല, കുക്കറിൽ രണ്ടു കപ്പു വെള്ളവും, മഞ്ഞളും ചേർത്ത് വേവിക്കുക. കുക്കർ തുറന്നു കട്ട് ചെയ്ത ചേന, പച്ചമുളക് ചേർത്ത് വീണ്ടും വേവിക്കുക.
2. 1/2 മുറി തേങ്ങ, ജീരകം, മുളക് പൊടി മിക്സിയിൽ അരയ്ക്കുക.
3. അരവു ഒന്നാം നമ്പർ ചെറുവയിലേക്കു ചേർത്ത് വെള്ളം വറ്റുന്നതു വരെ തിളപ്പിക്കുക.
4. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ഇതിൽ 1/4 മുറി തേങ്ങ ചിരകിയത് നല്ലവണ്ണം ബ്രൗൺ നിറം ആകുന്നതു വരെ വറുത്തെടുക്കുക, കൂടെ കറിവേപ്പിലയും, കുരുമുളക് പൊടി, വറ്റൽ മുളക് ചേർത്ത് തീ അണയ്ക്കുക.
5. വറുത്ത തേങ്ങ മൂനാം നമ്പർ ചെറുവയിലേക്കു ചേർത്ത് വാങ്ങി വെയ്ക്കുക.
കൂട്ടുകറി തെയ്യാർ!!!
ചപ്പാത്തിയുടെ കൂടെ കൂട്ടുകറി നല്ല കോമ്പിനേഷൻ ആണ്
ചപ്പാത്തി ( phulka ) ഉണ്ടാക്കുന്ന വിധം വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment